---
title: "സ്കൂൾ കുട്ടികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന ; കോപ്പാലത്ത് വ്യാപാരി അറസ്റ്റിൽ"
english_title: "Prohibited tobacco products seized; Kopalam businessman arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159471/Prohibited tobacco products seized; Kopalam businessman arrested"
published_at: "2023-11-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546241d48e8a_IMG-20231104-WA0060.jpg"
keywords: []
---

# സ്കൂൾ കുട്ടികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന ; കോപ്പാലത്ത് വ്യാപാരി അറസ്റ്റിൽ

> **Lead Summary:** സ്കൂൾ കുട്ടികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന ; കോപ്പാലത്ത് വ്യാപാരി അറസ്റ്റിൽ

## Article Content

സ്കൂൾ കുട്ടികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന ; കോപ്പാലത്ത് വ്യാപാരി അറസ്റ്റിൽ

കോപ്പാലത്തെ കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റിറ്റ്സ് ബാറിന് എതിർവശത്തായി കട നടത്തുന്ന തലശ്ശേരി മൂഴിക്കര സ്വദേശി വാക്കണ്ടി അജീഷി(47)നെയാണ് മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തത്.

പന്തക്കൽ പ്രദേശത്ത് കുട്ടികൾക്കും, വിദ്യാർത്ഥികൾക്കുമുൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

സി ഐ ആർ ഷൺമുഖത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഹൻസ്, കൂൾ ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

പള്ളൂർ എസ് ഐ, കെ സി അജയ കുമാർ , കോൺസ്റ്റബിൾ സൂരജ്, പ്രവീൺ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159471/Prohibited tobacco products seized; Kopalam businessman arrested)